തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിനു സമീപം ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽ കടവ് പാലത്തിനു സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബാലുശ്ശേരി കരിയാത്തൻകാവ് ചങ്ങരത്ത് നാട്ടിൽ രഘുനാഥ് (56) ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്കിനു പിറകിൽ ടോറസ് ലോറിയിടിച്ചതിനെ തുടർന്ന് നിർത്തിയിട്ട ടിപ്പറിൽ ബൈക്കിടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ രഘുനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ ദാമോദരൻ നായരുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കൾ: ആദിത്യ. ആർ. നാഥ്, ആദിദേവ്. സഹോദരങ്ങൾ: ഗീത, വസന്ത, സത്യ. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
