KOYILANDY DIARY.COM

The Perfect News Portal

വടകര റാണി പബ്ലിക് സ്കൂളിൽ ടോപ്പേഴ്സ് ഡേ നടത്തി

വടകര റാണി പബ്ലിക് സ്കൂളിൽ ടോപ്പേഴ്സ് ഡേ നടത്തി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷതവഹിച്ച ചടങ്ങ് വടകര എം.പി  ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഒരു സ്കൂളിൻ്റെ മുതൽകൂട്ട് വിദ്യാർഥികളാണെന്നും, പൂർവ്വ വിദ്യാർഥികൾ അത് തെളിയിച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വിദ്യാർഥികൾ സ്കൂളിൻ്റെ അഭിമാനമാണെന്നും, സ്കൂളിൻ്റെ ബാഹ്യ സൗന്ദര്യമല്ല, ആന്തരികമായ പഠനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
.
സ്കൂൾ പൂർവ്വ വിദ്യാർഥി ഡോ. ഷമീൽ ഉസ്മാൻ മൊയ്തു റാണിയിലെ തൻ്റെ അനുഭവം പങ്കുവച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ. സ്വരൂപ്, സ്കൂൾ പി.ടി.എ വൈസ് പ്രസിഡണ്ട് അനു. സി എന്നിവർ സംസാരിച്ചു. സ്കൂൾ സെക്രട്ടറി വി.ആർ പ്രതാപ് വിശിഷ്ടാതിഥികളെ ആദരിച്ചു. റാണി പൂർവിദ്യാർഥിനിയായ അഷീല ഷാഫി പറമ്പിൽ, മാനേജ്മെൻ്റ് പ്രതിനിധികളായ അഞ്ജലി, രമ്യ, ചിത്ര എന്നിവരും, പ്രഥമാധ്യാപികമാരായ പ്രസീത, ഷേർളി, ബിന്ദു,ചേതന എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഗീതാലക്ഷ്മി സത്യനാഥൻ സ്വാഗതവും  ഹൃദ്യ. എച്ച് നന്ദിയും പറഞ്ഞു. 
Share news