KOYILANDY DIARY

The Perfect News Portal

യൂണിവേഴ്സൽ കോളേജിലെ യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികളെ അനുമോദിച്ചു.

കൊയിലാണ്ടി: കൊയിലാണ്ടി യൂണിവേഴ്സൽ കോളേജിലെ 2023-24 അധ്യായന വർഷത്തെ യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാര വിതരണം നടത്തുകയും ചെയ്തു. ഗെറ്റ് റ്റുഗദർ, ഗാനമേളയും സംഘടിപ്പിച്ചു. 
Advertisements
കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന അനുമോദന യോഗം ഡോ: പി.കെ. ഷാജി (ഡിസ്ട്രിക്ട് കോ-ഓഡിനേറ്റർ, കരിയർ ഗൈഡൻസ് & അഡോളസെൻറ് കൗൺസിലിങ്ങ്‌ സെൽ) ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബാബു പുതുവാണ്ടി ഡോ: പി.കെ. ഷാജിക്ക് ഉപഹാരം നല്കി. വിദ്യാർത്ഥികൾക്കുള്ള മൊമൻ്റോ വിതരണം ഡോ: പി.കെ. ഷാജി നിർവഹിച്ചു. 
പ്രിൻസിപ്പാൾ ബാബു പുതുവാണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകൻ രജീഷ് കുമാർ പുത്തഞ്ചേരി സ്വാഗതം പറഞ്ഞു. അധ്യാപകരായ പ്രഭാകരൻ, ഗീത, സജേഷ്, ശശീന്ദ്രൻ അരിക്കുളം, ഹരിദാസ് തിരുവോട്, വിനോദ് കച്ചേരി, ഷൈജു പെരുവട്ടൂർ, ശരത് കൊല്ലം, ദീപേഷ് നടുവത്തൂർ എന്നിവർ സംസാരിച്ചു. ശബരി ചേമഞ്ചേരി നന്ദി പറഞ്ഞു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ 97 ഫുൾ ഏ പ്ലസും, 25 ഒമ്പത് ഏ പ്ലസും, 20 എട്ട് എ പ്ലസും നേടി യൂണിവേഴ്സൽ കോളജിലെ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി.