KOYILANDY DIARY.COM

The Perfect News Portal

നാളെ ഉത്രാട പാച്ചിൽ.. ഓണത്തിരക്കിലമർന്ന് നാടും നഗരവും

സുധീർ കൊരയങ്ങാട്:
കൊയിലാണ്ടി: നാളെ ഉത്രാട പാച്ചിൽ. ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാട്.. സദ്യ ഒരുക്കൽ, ഓണക്കോടി വാങ്ങൽ എന്നിവയ്ക്കുള്ള തിരക്ക് വ്യാഴാഴ്ച പാരമ്യത്തിലെത്തും. ഓണത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം നേരത്തേ പൂർത്തിയാക്കിയാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളിയുടെ ഓണം പൂർണമാകില്ല. വീടുകളിൽ. ഓണ സദ്യക്കാവശ്യമായ അവസാന വട്ട ഓട്ടത്തിനാണ് ഉത്രാടപാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നത്. നേരത്തേ വാങ്ങാൻ മറന്ന സാധനങ്ങൾ എല്ലാം ഈ ദിവസമാണ് വാങ്ങുന്നത്.
പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പട്ടണത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ നല്ല തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. മാർക്കറ്റുകളുൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങൾ ഉത്രാടത്തിരക്കിലമർന്നു. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. വ്യാഴാഴ്ച വൈകുവോളം ഇത് തുടരും. 
കഴിഞ്ഞ ദിവസങ്ങളിൽ മാറിനിന്ന മഴ ഉത്രാടദിനത്തിലും ബുദ്ധിമുട്ടിക്കില്ലെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷഎന്നാൽ ഇടക്കിടെ പെയ്യുന്ന മഴ വ്യാപാരികളിൽ ആശങ്ക പരത്തിയിരുന്നു .
തിരുവോണം പ്രമാണിച്ച് വൻതോതിൽ പച്ചക്കറികളും പൂക്കളും എത്തിയിട്ടുണ്ട്. പൂക്കൾ പ്രധാനമായും എത്തുന്നത് തമിഴ്‌നാട്ടിലെ തോവാളയിൽനിന്നും, ഗുണ്ടൽപേട്ടയിൽ നിന്നുമാണ് എത്തിയത്. തോവാളയിൽ നിന്നും നേരിട്ട്എത്തിച്ചുവരും നിരവധിയുണ്ട്.
Share news