ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
കൊയിലാണ്ടി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. കുവൈത്തിൽ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശി ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് (ഒമ്പതു മാസം) ആണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി രണ്ടു ദിവസമായി കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്റുമായ വി.പി ഇബ്രാഹിം കുട്ടിയുടെ മകന്റെ മകനാണ് എസ്രാൻ ജവാദ്. ഖബറടക്കം കുവൈത്തിൽ.



