ടി എന്‍ പ്രതാപന്റെ അടിയന്തരപ്രമേയ നോട്ടീസ് വൈകിവന്ന വിവേകം; എ കെ ബാലന്‍
തൃശൂര്‍: ടി എന്‍ പ്രതാപന്റെ അടിയന്തരപ്രമേയ നോട്ടീസ് വൈകിവന്ന വിവേകമാണെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍. അടിയന്തരപ്രമേയ നോട്ടീസ് കുറച്ചുനേരത്തെ ആയിരുന്നെങ്കില്‍ സംസ്ഥാനത്തിന് ഗുണം ചെയ്‌തേനെ എന്നും എ കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ജാഥയ്ക്കിടയിലുണ്ടായ ഏറ്റവും വലിയ നേട്ടമായാണ് ഇതിനെ കാണുന്നത്.

കോണ്‍ഗ്രസ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചാല്‍ കേരളത്തില്‍ നിലനില്‍പ്പ് ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ബാലന്‍ പറഞ്ഞു. ‘അഹങ്കാരത്തിന്റെയും അഹംഭാവത്തിന്റെയും നിലപാട് സ്വീകരിച്ചാല്‍ ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ അവസ്ഥയാകും കോണ്‍ഗ്രസിന് ഇനിയും. കോണ്‍ഗ്രസിന് സിപിഐ എം വിരോധം ഭ്രാന്തായി മാറിയിരിക്കുന്നു’ – അദ്ദേഹം വ്യക്തമാക്കി.

