KOYILANDY DIARY.COM

The Perfect News Portal

രാജലക്ഷ്മിക്ക് ടിഎംസി സംഗീത പ്രഭ പുരസ്ക്കാരം

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിക്ക് ടിഎംസി സംഗീത പ്രഭ പുരസ്ക്കാരം. 10,000 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. സംഗീതരംഗത്തെ മികവുറ്റ സംഭാവനകൾ നല്കുന്ന പ്രതിഭകൾക്ക് തിരുവനന്തപുരം മ്യൂസിക് ക്ലബ്ബ് വർഷം തോറും നല്കുന്നതാണ് സംഗീത പ്രഭ പുരസ്കാരം. ഒൻപതാം വയസിൽ ഗാനമേളകളിലൂടെ ഗാനരംഗത്ത് പ്രവേശിച്ച രാജലക്ഷ്മി 2004 ൽ മികച്ച ഗായികക്കുള്ള സംസ്ഥാന നാടക അവാർഡും, ജനകൻ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 20ന് ഞായറാഴ്ച വൈകീട്ട് തമ്പാനൂർ പിടിസി ടവറിലെ ഹംസധ്വനി ഹാളിൽ നടക്കുന്ന ചടങ്ങിൽ കവി പ്രഫ. വി മധുസൂദൻ നായർ പുരസ്കാരം സമ്മാനിക്കും. ക്ലബ് പ്രസിഡണ്ട് ഡോ. എം അയ്യപ്പൻ, സെക്രട്ടറി ജി സുരേഷ് കുമാർ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.

Share news