ടി എം കുഞ്ഞിരാമൻ നായർ എൻഡോവ്മെൻ്റ് സമർപ്പിച്ചു

കൊയിലാണ്ടി: സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് ടി എം കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രഭാത് ബുക്സ് ടി എം കുഞ്ഞിരാമൻ നായർ എൻഡോവ്മെൻറ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് മൂടാടി വീരവഞ്ചേരി എൽ പി സ്കൂളിന് സമർപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി സുജാത ടീച്ചർ, സ്കൂൾ ലീഡർ മുഹമ്മദ് ഹാദി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശംസാപത്രവും അടങ്ങുന്നതാണ് എൻഡോവ്മെൻ്റ്. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തി. ഇ കെ അജിത് അദ്ധ്യക്ഷനായിരുന്നു. എസ് സുനിൽ മോഹൻ, എൻ ശ്രീധരൻ, സ്റ്റാഫ് സെക്രട്ടറി സുജാത ടീച്ചർ, വിശ്വൻ ചെല്ലട്ടം കണ്ടി എന്നിവർ സംസാരിച്ചു.
