ജനശതാബ്ദി, കേരള എക്സ്പ്രസ് ട്രെയിനുകളിൽ സമയമാറ്റം; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ
.
ജനുവരി 1 മുതൽ ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സിന്റെ കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള സമയം മാറും. മുൻകാല സമയപ്രകാരം 9.40 എറണാകുളം എത്തിയിരുന്ന ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എത്തിച്ചേരും.

ഒപ്പം ജനുവരി 1 മുതൽ 12626 തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്റെ തൃശൂർ മുതലുള്ള സമയത്തിലും മാറ്റം. എറണാകുളം ടൗണിൽ 4.30 ന് എത്തി, 4.35 ന് പുറപ്പെടുന്ന വിധമാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ന്യൂ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസ്സ് ജനുവരി 3 നാണ് കേരളത്തിൽ എത്തിച്ചേരുക. അതുകൊണ്ട് ജനുവരി 3 മുതൽ സമയമാറ്റം കേരളത്തിൽ പ്രാബല്യത്തിൽ വരും.

കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിലും 20 മിനിറ്റ് വ്യത്യാസം വന്നിട്ടുണ്ട്, തൃശൂർ മുതൽ കൊല്ലം വരെയാണ് 20 മിനിറ്റ് വ്യത്യാസം ഉണ്ടാകുക. 9.40 എറണാകുളത്ത് എത്തിയിരുന്നത് ഇനി മുതൽ 9.30ന് എത്തും. 12.35 കൊല്ലം എത്തിയിരുന്നത് ഇനി 12.20 ന് എത്തും.




