കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിലേക്കാവശ്യമായ മരത്തടികൾ എത്തിച്ചു

ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിലേക്കാവശ്യമായ മരത്തടികൾ ക്ഷേത്രത്തിലേക്ക്
ആഘോഷപൂർവ്വം എത്തിച്ചു. കാഞ്ഞിലശ്ശേരി ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ അടിത്തറ മുതൽ മേൽപ്പുര വരെ പൂർണ്ണമായും പുതുക്കി നിർമ്മിക്കാനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്.

മരത്തടികൾ സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്ര പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. സംഘാടക സമിതി അംഗങ്ങളും മാതൃസമിതി പ്രവർത്തകരും വിവിധ ക്ഷേത്രഭാരവാഹികളും
ഘോഷയാത്രയിൽ അണിനിരന്നു. ക്ഷേത്രഗോപുര സ്ഥാനത്ത് വെച്ച്
പൂജനീയ തന്ത്രി ആരതി ഉഴിഞ്ഞ് വരവേറ്റു. ഏപ്രിൽ 14 ന്
വിഷുപ്പുലരിയിൽ ശ്രീകോവിൽ മേൽപ്പുരയുടെ കഴുക്കോൽ നിർമ്മാണം ആരംഭിക്കും.
