KOYILANDY DIARY

The Perfect News Portal

പാലക്കാട് വാഴപ്പുഴയ്ക്ക് സമീപം കമ്പിവേലിയിൽ പുലി കുടുങ്ങി

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്ക് സമീപം കമ്പിവേലിയിൽ പുലി കുടുങ്ങി. ചേകോലിലാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ പുലി കുടുങ്ങിയത്. ഏകദേശം നാല് വയസ് പ്രായം വരുന്ന പെൺപുലിയാണ് കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് ആശങ്ക വിതച്ചിരുന്ന പുലിയാണ് കമ്പിവേലിയിൽ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയുടെ ഇടുപ്പിന്റെ ഭാ​ഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പരിക്കുകളുണ്ടെന്നാണ് സൂചന.  മയക്കുവെടി വെച്ച് പുലിയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം.