KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂർ അകമലയിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതായി സംശയം

മുള്ളൂർക്കര അകമലയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി സംശയം. അകമല കുഴിയോട് വെള്ളാംകുണ്ടിൽ വീട്ടിൽ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിലാണ് തിങ്കളാഴ്ച രാവിലെ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്.

രാവിലെ കൃഷിയിടത്തിൽ ഇറങ്ങിയ തൊഴിലാളികളാണ് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടത്. തുടർന്ന്, ഉടമയെ വിവരമറിയിക്കുകയും ഉടമ വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

 

Share news