കാളികാവിൽ പിടികൂടിയ കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ല; മന്ത്രി എ കെ ശശീന്ദ്രൻ

കാളികാവിൽ പിടികൂടിയ കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കുടുവയെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിക്കും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി സംസ്ഥാനം തയ്യാറാക്കിയ കരട് രേഖ നിയമോപദേശത്തിനായി അയച്ചിരുന്നു.

അതിന്റെ മറുപടി എ ജി യിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിയമത്തിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരിന് സാധിക്കുന്ന തരത്തിൽ നിയമനിർമാണം നടത്താനാണ് നോക്കുന്നത്. എല്ലാവരെയും സഹകരിപ്പിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാർക്കെതിരായ പ്രതിഷേധം ശരിയോ തെറ്റോ എന്നുള്ളത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആലോചിക്കട്ടെ. സമരത്തിൽ നിന്നും പിന്തിരിയണോ വേണ്ടയോ എന്നുള്ളത് അവരാണ് തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് രാഷ്ട്രീയ ആവശ്യം. അത് ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം പ്രതിപക്ഷത്തിന് ഉണ്ട്. ഏതു മേഖലയിലായാലും പ്രശ്നപരിഹാരമാണ് വേണ്ടത്. രാജിവെക്കുന്നത് പ്രശ്നപരിഹാരമല്ലെന്നും മന്ത്രി പറഞ്ഞു.

