KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍ മുപ്ലിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലി

തൃശൂര്‍: തൃശൂര്‍ മുപ്ലിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലി. മറ്റത്തൂര്‍ പഞ്ചായത്തിലാണ് പുലി ഇറങ്ങിയത്. നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.

അതേസമയം, പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചു വരികയാണ്.

 

Share news