കർഷകർക്ക് കൈത്താങ്ങായി തുഷാര അഗ്രോ കൊയിലാണ്ടിയിൽ ആരംഭിച്ചു

കൊയിലാണ്ടി: കാർഷിക മേഖലയുടെയും കർഷകരുടെയും വളർച്ചക്ക് സഹായകരമായി തുഷാര മൾട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് മാർക്കറ്റിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. മറീന ഹാളിൽ ആരംഭിച്ച സൊസൈറ്റിയുടെ ഉദ്ഘാടന പരിപാടിയിൽ തുഷാര ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ വി.എം. ഷാര അധ്യക്ഷത വഹിച്ചു.
.

.
മികച്ച സമ്മിശ്ര കർഷക അവാർഡ് ജേതാവ് ഒ.കെ.സുരേഷിനെ വേദിയിൽ ആദരിച്ചു. നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിം കുട്ടി, പി. രത്നവല്ലി, കെ.കെ. വൈശാഖ്, കൃഷി ഓഫീസർ പി. ഷംസീന, തുഷാര ജനറൽ മാനേജർ കെ.എസ്. ശ്രീരാഗ്, ഡയരക്ടർ പി.ജെ. നിവേദ്, ഡി.ആർ.എം. കെ.ബി. രതീഷ്, എഫ്.എ.ഒ.ഐ. ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ബാബു, ബഷീർ ഭാനു, കെ.വി. സുരേഷ് എന്നിവർ സംസാരിച്ചു.
