KOYILANDY DIARY

The Perfect News Portal

‘ഉപജീവനം’ പദ്ധതിയിലൂടെ തയ്യൽ മെഷീനുകൾ നൽകി എൻ. എസ്. എസ് വളണ്ടിയർമാർ മാതൃകയായി

‘ഉപജീവനം’ പദ്ധതിയിലൂടെ തയ്യൽ മെഷീനുകൾ നൽകി എൻ. എസ്. എസ് വളണ്ടിയർമാർ മാതൃകയായി. നന്തി: ചിങ്ങപുരം സി. കെ. ജി. എം. എച്ച്. എസ്. എസ് ലെ എൻ. എസ്. എസ് യൂണിറ്റിൻ്റെ കീഴിൽ ‘ഉപജീവനം’ എന്ന പദ്ധതിയിലൂടെ ദത്ത് ഗ്രാമത്തിലെ അർഹരായ രണ്ട് കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. സ്കൂളിൽ തട്ടുകട നടത്തിയും, അച്ചാർ നിർമിച്ച് വിതരണം ചെയ്തും സമാഹരിച്ച തുകയാണ് തയ്യൽ മെഷീനുകൾ വാങ്ങുന്നതിനായി വിനിയോഗിച്ചത്.
വാർഡ് മെമ്പർ രജുല പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്‌ അച്യുതൻ ആളങ്ങാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഗീതത്തോടെയായിരുന്നു പരിപാടി ആരംഭിച്ചത്. പ്രിൻസിപ്പാൾ പി. ശ്യാമള, പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബു, ഡെപ്യൂട്ടി എച്ച്. എം കെ. കെ. മനോജ്‌ കുമാർ, പി. ടി. എ വൈസ് പ്രസിഡണ്ട്  വി. വി. സുരേഷ്, എച്ച്. എസ്. എസ്. സ്റ്റാഫ്‌ സെക്രട്ടറി രജീഷ്, പ്രോഗ്രാം ഓഫീസർ ദീപ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ.എസ്.എസ് ലീഡർ നിവേദ് സ്വാഗതവും വളണ്ടിയർ  ഷാൽമിയ നന്ദിയും പറഞ്ഞു.
Advertisements