KOYILANDY DIARY.COM

The Perfect News Portal

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ രണ്ടുപേരെ തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ രണ്ടുപേരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശികളായ ടോജൻ, ഷമി എന്നിവരാണ് പിടിയിലായത്. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ഇവർ പരാതിക്കാരനെ ഹണിട്രാപ്പിൽ കുടുക്കിയത്. കൊല്ലത്തുനിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മൂന്നുവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

Share news