KOYILANDY DIARY.COM

The Perfect News Portal

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. മോഷണത്തിനിടെ വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് നടനെയും വീട്ടിലെ പരിചാരികനേയും ആക്രമിച്ചതിന് ശേഷം മോഷ്ട്ടാക്കൾ ഓടി പോയതായി പോലീസ് പറഞ്ഞു.

പ്രതികളെ പിടികൂടാൻ നിരവധി പൊലീസ് സംഘങ്ങളെയാണ് രൂപീകരിച്ചിട്ടുള്ളത്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തുകയാണ്. നിലവിൽ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് നടൻ. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു എന്നാൽ ഇപ്പോൾ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Share news