KOYILANDY DIARY.COM

The Perfect News Portal

മൂവാറ്റുപുഴയിൽ പാഴ്സൽ വണ്ടി ഇടിച്ച് കാൽനടയാത്രക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: വാഴക്കുളം മടക്കത്താനത്ത് പാഴ്സൽ വണ്ടി നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലിപടി സ്വദേശികളായ മേരി (60), പ്രജേഷ് പോൾ (36), പ്രജേഷിന്റെ മകൾ അൽന പ്രജേഷ് (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്.

പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ നിയന്ത്രണം വിട്ടുവന്ന പാഴ്സൽ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദേശത്തുനിന്ന് ആറു കിലോമീറ്ററുള്ള ആശുപത്രിയിലേക്കെത്തിക്കും മുമ്പ് തന്നെ മൂന്നുപേരും മരിച്ചു.

Share news