KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ. കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ്‌ പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്.

ഇവരുടെ സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

കഴിഞ്ഞ നാലാം തീയ്യതിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാത്രി 11.45 ന് ചെക്ക് ഔട്ട് ചെയ്യുമെന്നായിരുന്നു ജീവനക്കാരെ കുടുംബം അറിയിച്ചിരുന്നത്. റൂം തുറക്കാതായതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements
Share news