KOYILANDY DIARY.COM

The Perfect News Portal

മൂന്ന് ദിവസത്തെ സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

 

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഞായർ, തിങ്കൾ ദിവസങ്ങളിലായി സംസ്ഥാന കമ്മിറ്റി യോഗം നടക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ വിലയിരുത്തൽ നേതൃയോഗത്തിൽ നടക്കും. അതത് ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയിരുന്നു.

 

സംസ്ഥാന നേതൃയോഗത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തലുകൾ നടത്തുക എന്നതാണ് സിപിഐഎമ്മിന്റെ തീരുമാനം. പാർട്ടികളുടെ സ്വന്തം നിലയ്ക്കുള്ള വിലയിരുത്തലിനു ശേഷം ജനുവരി ആദ്യവാരം ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇത് ചർച്ച ചെയ്യും.

 

അതേസമയം, ക‍ഴിഞ്ഞ ദിവസം സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നടന്നു. ഒരു ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗം ഓൺലൈനായാണ് ചേര്‍ന്നത്. യോഗത്തിൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരായ സംഘപരിവാർ അക്രമങ്ങൾ ഉൾപ്പെടെ ചർച്ചയായി. അടുത്ത മാസം തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൻ്റെ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു.

Advertisements
Share news