KOYILANDY DIARY.COM

The Perfect News Portal

കുത്തി പരിക്കേൽപ്പിച്ച് സ്കൂട്ടറുമായി കടന്ന സംഭവം; മൂന്ന് പേർ പിടിയിൽ

ബേപ്പൂർ: കുത്തി പരിക്കേൽപ്പിച്ച് സ്കൂട്ടറുമായി കടന്ന സംഭവത്തിൽ പിതാവും മകനും മകൻ്റെ പ്രായപൂർത്തി ആവാത്ത സുഹൃത്തും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ചക്കുംകടവ് സ്വദേശിയായ അസ്മിലിനെ ഏപ്രിൽ 12 -ാം തിയ്യതിയാണ് നടുവട്ടം പാൽ സൊസെറ്റിക്ക് സമീപം വെച്ച് കുത്തി പരിക്കേൽപ്പിച്ചത്. രണ്ട് ബൈക്കുകളിലായി വന്ന് അസ്മിൽ സഞ്ചരിച്ച സ്കൂട്ടറിന് വിലങ്ങിട്ട് നിർത്തി കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ച് സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു.
കേസ്സിൽ താമരശ്ശേരി കോരങ്ങാട് നടമുറിക്കൽ വീട്ടിൽ ജാഫർ (46), ജാഫറിന്റെ മകൻ  എന്നിവരാണ് ഫറോക്ക് ACP എം എം സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ബേപ്പൂർ ഇൻസ്‌പെക്ടർ ദിനേഷ് കൊറോത്ത്, സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ,  സബ് ഇൻസ്പെക്ടർ സജീവ് എസ് എന്നിവരും ചേർന്ന് പിടികൂടിയത്. പ്രതി ജാഫർ പരാതിക്കാരൻ അസ്മിലിൻ്റെ പാർട്ട്ണറായ ഷിഹാബ് എന്നിവർക്ക് ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിക്കാൻ പണം നൽകിയിരുന്നു.
ആദ്യ കാലങ്ങളിൽ ലാഭ വിഹിതം ലഭിച്ചിരുന്നെങ്കിലും പിന്നീട് ലാഭ വിഹിതം കിട്ടാതായതോടെ പ്രതിയും പരാതിക്കാരുമായുള്ള തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു. അശ്മിലിൻ്റെ പാർട്നർ വീണ്ടും വിശ്വസിപ്പിച്ച് പ്രതിയിൽ നിന്നും ഓൺലൈൻ ട്രേഡിങ്ങിന് പണം നിക്ഷേപിപ്പിക്കുകയും ചെയ്തു.
തുടർന്ന് ലാഭ വിഹിതമോ നിക്ഷേപിച്ച തുകയോ ലഭിക്കാതായതോടെ പ്രതി ഷിഹാബുമായി നിരന്തരം ബന്ധപ്പെട്ടപ്പോൾ ഫോൺ എടുക്കാതാവുകയും രണ്ട് പേരും കൂടി പണം കൈപറ്റിയതെന്ന് പ്രതി മനസ്സിലാക്കുകയും ചെയ്തതിൽ, പ്രതി പരാതിക്കാരനെ നിരീക്ഷിച്ച് മറ്റൊരാളുമായി വാഹന വിപണന കരാറിൽ ഒപ്പിടാൻ അസ്മിൽ കോഴിക്കോട് വരുന്നുണ്ടെന്ന് അറിഞ്ഞ് പ്രതിയും മകനും സുഹൃത്തും രണ്ട് വാഹനങ്ങളിലായി ബീച്ചിൽ നിന്നും പിൻതുടർന്ന് ബേപ്പൂർ നടുവട്ടം പാൽകമ്പനിക്ക് സമീപം എത്തിയപ്പോൾ അസ്മിൽ ഇട റോഡിലേക്ക് കയറിയപ്പോൾ ആളുകൾ കുറവുള്ള സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞ് വെച്ച് സമീപത്തുള്ള ക്ഷീരവികസന വകുപ്പിൻ്റെ കോമ്പൗണ്ടിലേക്ക്  കൂട്ടി പോയി അസ്മില്മായി വാക്ക് തർക്കത്തിൽ ആവുകയും പ്രതി ജാഫർ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയും കൂട്ടു പ്രതികൾ കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പി ക്കുകയും അസ്മിലിനെ പിടിച്ച് വെച്ച് കൈവശം ഉണ്ടായിരുന്ന സ്കൂട്ടറിൻ്റെ താക്കോൽ കൈക്കലാക്കി സ്കൂട്ടറുമായി മൂന്നു പേരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.
പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് അസ്മിലിനെ ആശുപത്രിയിൽ എത്തിച്ചത്. അസ്മിലിൻ്റെ ഇടത് കൈക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സർജറി ചെയ്തിരുന്നു. ഒന്നാം പ്രതിയെ മുൻപ് 600 ഗ്രാം MDMA യുമായി കണ്ണൂർ excise പിടിച്ചതിന്   ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെയും സമീപ പ്രദേശത്തെയും CCTV കൾ പരിശോധിച്ചും പരാതിക്കാരൻ്റെ വാഹന, സാമ്പത്തിക ഇടപാട് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ചുമാണ് പോലീസിന് പ്രതികളെ പറ്റിയുള്ള വ്യക്തമായ വിവരം ലഭിച്ചത്.
തുടർന്ന് ഫറോക്ക് ക്രൈം സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായ
പ്രതികളെ ഇന്നലെ താമരശ്ശേരിയിൽ വെച്ച് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികൾ കൃത്യം നടത്താൻ വന്ന രണ്ട് വാഹനങ്ങളും കത്തിയും, പരാതിക്കാരനിൽ നിന്നും പിടിച്ചെടുത്ത സ്കൂട്ടറും പോലീസ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു കോടതി മുൻപാകെ ഹാജരാക്കി. കോടതി മുൻപാകെ ഹാജരാക്കിയ 1, 2 പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രായ പൂർത്തിയാവാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി.
ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ ASI അരുൺകുമാർ മാത്തറ, SCPO മാരായ വിനോട് ഐ ടി, മധുസുദനൻ മണക്കടവ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും ബേപ്പൂർ സ്റ്റേഷനിലെ എസ് സി പി ഓ ദിലീഷ്, സി പി ഒ ജിജോയ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Share news