KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്

തിരുവനന്തപുരം: കോഴിക്കോട്ടെ നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. ജില്ലാ കലക്ടര്‍ക്കാണ് കത്ത് ലഭിച്ചത്. ‘ നക്‌സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സര്‍ക്കാരിനെ കേരള സദസില്‍ ശക്തമായ പാഠം പഠിപ്പിക്കും ‘ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

സിപി ഐ എം എം എല്‍ റെഡ് ഫ്‌ളാഗ് വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

Share news