പിതൃമോക്ഷം തേടി ആയിരങ്ങൾ തുലാമാസ വാവ് ബലിതർപ്പണം നടത്തി

കൊയിലാണ്ടി: പിതൃമോക്ഷം തേടി ആയിരങ്ങൾ തുലാമാസ വാവ് ബലിതർപ്പണം നടത്തി. കർക്കിടക വാവ് കഴിഞ്ഞാൽ പ്രാധാന്യമുള്ള വാവാണ് തുലാമാസ വാവ്. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം, ഉപ്പാലക്കണ്ടി കടലോരത്തും ആയിരങ്ങൾ ബലിതർപ്പണം നടത്തി. കുട്ടോത്ത് സത്യനാരായണേ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കണയങ്കോട് പുഴയോരത്തു ബലിതർപ്പണം നടത്താൻ ഭക്തരുടെ തിരക്കായിരുന്നു.

പുലർച്ച 3മണിയോടെ ബലിതർപ്പണം ആരംഭിച്ചിരുന്നു. എല്ലാ കേന്ദ്രങ്ങളിലും ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയിരുന്നു. പൊയിൽക്കാവ് കടലോരം, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളിലും ബലിതർപ്പണമുണ്ടായിരുന്നു.
