KOYILANDY DIARY.COM

The Perfect News Portal

ആയിരങ്ങൾ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: ആയിരങ്ങൾ ബലിതർപ്പണം നടത്തി. കർക്കിടക മാസത്തിലെ ദക്ഷിണായനത്തിലെ അമാവാസി നാളിൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുവാൻ സ്ത്രീകളും കുട്ടികളുമടക്കം വിവിധ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടത്തി. കൊയിലാണ്ടി ഉപ്പാലക്കണ്ടി കടൽ തീരം, മൂടാടി ഉരു പുണ്യകാവ് ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ കടൽ തീരത്തും, കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ കണയങ്കോട് പുഴയോരത്തും, പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിലും ബലിതർപ്പണം നടത്താൻ ആയിരങ്ങൾ എത്തിച്ചേർന്നു.

വീടുകൾ കേന്ദ്രീകരിച്ചും ബലിതർപ്പണം നടത്തി. പുലർച്ചെ മൂന്നു മുതൽ ആരംഭിച്ച തർപ്പണ ചടങ്ങുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാൻ കൊയിലാണ്ടി പോലീസിൻ്റെ നേതൃത്വത്തിൽ ശക്തമായ ബന്തവസ്സ് ഏർപ്പെടുത്തിയിരുന്നു, അഗ്നി രക്ഷാ സേനയും സജജമായിരുന്നു. മൂടാടിയിൽ വാഹനങ്ങളുടെ വലിയ ബാഹുല്യം ഗതാഗതകുരിക്കിനിടയാക്കി. കണയങ്കോട് സ്റ്റേറ്റ് പാതയിലും ഗതാഗതകുരുക്കുണ്ടായി.

Share news