ഔഷധവിമുക്ത ജീവിതമാഗ്രഹിക്കുന്നവർ പ്രകൃതിജീവനത്തെ ഉപയോഗപ്പെടുത്തണം
ചേമഞ്ചേരി: സ്വാസ്ഥ്യത്തിലേക്കൊരു ക്ഷണം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ഔഷധവിമുക്ത ജീവിതമാഗ്രഹിക്കുന്നവർ പ്രകൃതിജീവനത്തെ ഉപയോഗപ്പെടുത്തണമെന്ന് യോഗാധ്യാപകനും, പ്രകൃതിചികിത്സകനുമായ വി. കൃഷ്ണകുമാർ പറഞ്ഞു. സെൻ ലൈഫ് ആശ്രമം, മിസ്റ്റിക് റോസ് സ്ക്കൂൾ ഓഫ് യോഗ, സൈലൻസ് സ്ക്കൂൾ ഓഫ് യോഗ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് ചേമഞ്ചേരി യു.പി സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വി ദീപ അധ്യക്ഷത വഹിച്ചു.

മിതാഹാരവും, വ്യായാമവും, പ്രസന്നമായ മനസ്സുമാണ് ആരോഗ്യത്തിൻ്റെ അടിസ്ഥാനം. തെറ്റായ ആഹാര വിഹാരാദികളിലൂടെ അവയവ നാശം വന്നിട്ടുള്ളവർക്ക് അനുയോജ്യമായ ജീവിത പദ്ധതിയാണ് പ്രകൃതിജീവനം. ഒരിക്കൽ പ്രകൃതിജീവനത്തിൻ്റെ സ്വാദറിഞ്ഞവർ പിന്നെ അതുപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദ് സച്ചൂസ് ഗോൾഡ്, എസ്. പ്രസീത, ഷെരീഫ് കാപ്പാട്, അനിൽ കുമാർ തിരുവങ്ങൂർ, ഗേളി നന്ദൻ എന്നിവർ സംസാരിച്ചു.

മികച്ച ജൈവകർഷകനായി തിരഞ്ഞെടുത്ത വണ്ണാൻ കുനി അബൂബക്കറിനെ ചടങ്ങിൽ ആദരിച്ചു. 250 ലേറെപ്പേർ പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ യോഗശാല പ്രവർത്തകർ വിതരണം ചെയ്ത തവിടരിച്ചോർ സദ്യ ഏറെ ശ്രദ്ധേയവും സ്വാദിഷ്ടവുമായി

