KOYILANDY DIARY.COM

The Perfect News Portal

സംഘടിത ശക്തിയിലൂടെ ഇതര സംസ്ഥാനങ്ങളിലുള്ളവർ മുസ്ലിം ലീഗിനെ മാതൃകയാക്കണം; പി. കെ. കുഞ്ഞാലിക്കുട്ടി

കൊയിലാണ്ടി: സംഘടിത ശക്തിയിലൂടെ ഇതര സംസ്ഥാനങ്ങളിലുള്ളവർ മുസ്ലിം ലീഗിനെ മാതൃകയാക്കണമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിലെ മതന്യൂനപക്ഷങ്ങളെ പിന്നോക്കാവസ്ഥയിൽ നിന്നും ഉയർച്ചയിലേക്ക് നയിച്ചത് മുസ്ലിം ലീഗ് പട്ടിയുടെയും നേതാക്കളുടെയും കഠിന പ്രയത്നങ്ങൾ കൊണ്ടാണെന്നും, രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുന്നതിന് ഇതര സംസ്ഥാനങ്ങളിലുള്ളവർ മുസ്ലിം ലീഗിനെ മാതൃകയാക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സാദരം 23 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. മുസ്ലിം ലീഗിൻ്റെ പഴയകാല നേതാക്കന്മാരുടെ പ്രവർത്തന ഫലമാണ് ഇന്ന് കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വേറിട്ട താക്കി മാറ്റിയതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ചന്ദ്രിക ടെൻ റുപീസ് ക്ലബ്ബ് ചടങ്ങിൽ വെച്ച് കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിം കുട്ടി അധ്യക്ഷനായി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെയും സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ കെ ബാവ സയ്യിദ് ഉമർ ബാഫഖി തങ്ങളെയും, ജില്ലാ പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ സി എച്ച് മുഹമ്മദ് കോയ സാഹിബിനെയും, ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ പി.വി.മുഹമ്മദ് സാഹിബിനെയും അനുസ്മരിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ, പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഇമ്പിച്ചി മമ്മു ഹാജി, സമദ് പൂക്കാട്, റഷീദ് വെങ്ങളം, സയ്യിദ് ഹുസൈൻ ബാഫഖി, എൻ പി മമ്മദ് ഹാജി, സി പി അലി, ടി അഷറഫ്, എം പി മൊയ്തീൻകോയ, പി വി അഹമ്മദ്, മുതുകുനി മുഹമ്മദ് അലി, എ പി റസാഖ്, കെ കെ റിയാസ്, ഫാസിൽ നടേരി, റസീന ഷാഫി, കെ ടി വി  റഹ്മത്ത്, കെ എം നജീബ്, എ അസീസ്, ആസിഫ് കലാം, ശിഫാദ് ഇല്ലത്ത്, സാബിത്ത് നടേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി ഹനീഫ മാസ്റ്റർ സ്വാഗതവും ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Share news