പൊയിൽക്കാവ് ശ്രീ ദുർഗാ-ദേവി ക്ഷേത്രത്തിലെ ഇത്തവണത്തെ “തുലാമാസ വാവുബലി തർപ്പണ” ചടങ്ങുകൾ നവംബർ13ന്
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗാ-ദേവി ക്ഷേത്രത്തിലെ “തുലാമാസ വാവുബലി തർപ്പണ” ചടങ്ങുകൾ നവംബർ13ന് തിങ്കളാഴ്ച നടക്കും. പുലർച്ചെ 4.30 മുതൽ പതിവിലും വിപുലമായ രീതിയിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. പരശുരാമ പ്രതിഷ്ഠയാൽ അനുഗൃഹീതമായ കേരളത്തിലെ 108 ക്ഷേത്രങ്ങളിലൊന്നായ വനദുർഗാ ക്ഷേത്രക്കാവിന്റെ കുളിച്ചാറാട്ട് കടവായ സമുദ്ര തീരത്ത് പ്രത്യേകം സജ്ജമാക്കിയിടത്താണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക.

ഭക്തർക്ക് പ്രത്യേകിച്ച് സ്ത്രീകൾക് പ്രത്യേക സൗകര്യങ്ങളും, പ്രഭാതഭക്ഷണം എന്നിവയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങൾ നടന്നു വരികയാണ്. തീരദേശ റോഡ് കാപ്പാട് ബീച്ചിന് വടക്ക് ഭാഗം അടച്ചതിനാൽ ദേശീയ പാതവഴി വന്ന് പൊയിൽക്കാവ് ബീച്ചിൽ എത്തിച്ചേരാവുന്നതാണെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
