KOYILANDY DIARY.COM

The Perfect News Portal

അയനിക്കാട് നർത്തന കലാലയത്തിൻ്റ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ 2ന്

പയ്യോളി: ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിനാൽ ശിലാസ്ഥാപനം ചെയ്യപ്പെട്ട അയനിക്കാട് നർത്തന കലാലയത്തിൻ്റ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ രണ്ടിന് നടക്കും. പയ്യോളി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. എം ഹരിദാസൻ്റെ അദ്ധ്യക്ഷതയിൽ ഡോ. രാകേഷ് കുമാർ ധാ ഉൽഘാടനം ചെയ്യും. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖ‍ര്‍ ചടങ്ങില്‍ സംസാരിക്കും

.
തുടന്ന് കലാലയം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും, കോഴിക്കോട് ഹാർട്ട് മ്യൂസിൽസ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
കാലത്ത് 9 മണി മുതൽ സംഗീതം നൃത്തം ചിത്രകല ശിൽപ നിമ്മാണം റെയ്ക്കി തുടങ്ങിയ ക്ലാസുകളുടെ വിദ്യാരംഭവും നടക്കും. 

Share news