ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്

2024 ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജമ്പർ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായവർ. കംപ്യൂട്ടേഷണൽ പ്രോടീൻ ഡിസൈനാണ് ഡേവിഡ് ബക്കറിന് പുരസ്കാരം. പ്രോട്ടീൻ ഘടനയുടെ പ്രവചനത്തിനാണ് മറ്റ് രണ്ട് പേർക്കും പുരസ്‌കാരം ലഭിച്ചത്. പുരസ്കാരം ഏർപ്പെടുത്തിയ ആൽഫ്രെഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ പത്തിന് സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ് പുരസ്കാരദാനം. 11 മില്യൺ സ്വീഡിഷ് ക്രോണ്‍സ് (8.3 കോടി രൂപ) ആണ് പുരസ്കാരത്തുക.
