KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ ഇ ഭണ്ഡാരം സമർപ്പിച്ചു

.
കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ ഇ ഭണ്ഡാരം സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്ര സന്നിധിയിൽ കേരള ഗ്രാമീൺ ബാങ്ക് മുചുകുന്ന് ശാഖ സ്പോൺസർ ചെയ്ത ഇ ഭണ്ഡാരം ക്ഷേത്രക്ഷേമ സമിതി മുൻ പ്രസിഡണ്ട് പുഷ്പാലയം അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ദേവസ്വം മാനേജർ വഴങ്ങോട്ട് സോമശേഖരൻ, പാരമ്പര്യ ട്രസ്റ്റി മങ്കൂട്ടിൽ വേണുഗോപാലൻ, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ നെല്ലിമഠം പ്രകാശൻ, ട്രസ്റ്റി മെമ്പർ മനോജ് വിളക്കംകണ്ടി ക്ഷേമസമിതി പ്രസിഡണ്ട് കിഴക്കേടത്ത് ശ്രീനിവാസൻ നായർ, സെക്രട്ടറി കെ പി രാജൻ, കേരളാ ഗ്രാമീൺ ബാങ്ക് മുചുകുന്ന് ശാഖ മാനേജർ വിനീത കെ.വി, അസിസ്റ്റൻ്റ് മാനേജർമാരായ രാഖിരഞ്ജൻ, അനുരാജ് ബി.എസ് സ്റ്റാഫുമാരായ ബാബു എൻ.കെ, ജിനീഷ് ബാബു, വിജി സന്തോഷ്, പുഷ്പ സി.എം, ക്ഷേത്രക്ഷേമ സമിതി ഭാരവാഹികളായ രഞ്ജിത് എം.എം, ഗോപാലകൃഷ്ണൻ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
Share news