തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തവണയും മൂടാടിക്ക് നൂറ് മേനി
കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തവണയും മൂടാടിക്ക് നൂറ് മേനി. മൂടാടി ഗ്രാമപഞ്ചായത്ത് ഈ വർഷം ഏഴ് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് പന്തലായനി ബ്ലോക്കിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചു. ഇതിൽ 7 കോടി രൂപയും തൊഴിലാളികൾക്ക് വേതനമായി നിൽകിയതാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴുത്ത് നിർമാണം, അട്ടിൻ കൂട്, കോഴിക്കൂട്, അസോള ടാങ്ക്, കിണർ റീചാർജിംഗ് മാലിന്യ സംസ്കരണത്തിനായി കമ്പോസ്റ്റ് പിറ്റുകൾ, സോക് പിറ്റുകൾ എന്നിവയും വർക് ഷെഡുകളും ഗ്രാമചന്തയും മൂടാടിയിൽ നിർമ്മിച്ചിട്ടുണ്ട്.
ആകെ ചെലവിൻ്റ 10 ശതമാനം കോൺക്രീറ്റ് റോഡു പ്രവൃത്തികൾക്കും ഉപയോഗിച്ചു. ഭരണ സമിതിയുടെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രസിഡൻറ് സി. കെ. ശ്രീകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനത്തിന് സർക്കാരിൻറ മഹാത്മ പുരസ്കാരം മൂടാടിക് ലഭിച്ചിരുന്നു. 1621 പേർ 100 ദിവസം തികച്ചതായും ശ്രീ കുമാർ പറഞ്ഞു.
Advertisements