KOYILANDY DIARY

The Perfect News Portal

ക്യത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കാം

ക്യത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കാം. ഭക്ഷണം എപ്പോഴും നേരത്തെ കഴിക്കണം എന്നാണ് പറയുന്നത്. എന്നാല്‍ പലരും അവര്‍ക്ക് തോന്നുമ്പോഴാണ് ഭക്ഷണം കഴിക്കുന്നത്. പ്രധാനമായും രാവിലെയും രാത്രിയും നേരത്തെ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ലോകത്തിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരോ അത്താഴ ഭക്ഷണം വൈകി കഴിക്കുന്നവര്‍ക്കോ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്. ഒരു മണിക്കൂര്‍ വൈകിയാല്‍ അപകടസാധ്യത ആറ് ശതമാനം വര്‍ദ്ധിക്കും. ഉദാഹരണത്തിന്, രാവിലെ 9 മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് 8 മണിക്ക് ഭക്ഷണം കഴിക്കുന്ന ഒരാളേക്കാള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ആറ് ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

 

പ്രഭാതഭക്ഷണം രാവിലെ 8 മണിക്ക് മുമ്പും രാത്രി ഭക്ഷണം 8 മണിക്ക് മുമ്പും കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ വൈകി ഉറങ്ങുന്നതിന് കാരണമാകുന്നു. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

Advertisements