KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി പ്രതിഭാ സംഗമവും സ്കോളർഷിപ്പ് വിതരണവും

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി പ്രതിഭാ സംഗമവും സ്കോളർഷിപ്പു വിതരണവും നടന്നു. ഡോ. അനൂപ് എ.എസ്, ഡോ. അബൂബക്കർ കാപ്പാട്, മനു അശോക്, നൗഷാദ് ഇബ്രാഹിം, രാജ് മോഹൻ, പത്മജൻ.കെ.ടി, ആതിര എസ് ബി, അശോകൻ ചേമഞ്ചേരി, പത്മനാഭൻ കാഞ്ഞിലശ്ശേരി, സജിത്ത് കെ.പി പുരുഷോത്തമൻ എ, അനിൽ കാഞ്ഞിലശേരി, അശോകൻ കാഞ്ഞിലശ്ശേരി, ഷറഫുദ്ദീൻ, തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.
.
.
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജനുവരിയിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി മഹാ സംഗമ സംഘാടക സമിതി ചെയർമാൻ അശോകൻ കോട്ട് അധ്യക്ഷം വഹിച്ചു. ജനറൽ കൺവീനർ വാഴയിൽ ശിവദാസൻ സ്വാഗതവും ഇ. രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. പരിപാടിയിൽ പൂർവ്വകാല സ്മരണാർത്ഥം കുത്തരിക്കഞ്ഞിയും പുഴുങ്ങിയ പയറും കുത്തിയ പ്ലാവില ഉപയോഗിച്ച് കുടിച്ചത് കുട്ടികൾക്ക് പുത്തൻ അനുഭവമായി.

പൂർവ്വാധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഏർപ്പെടുത്തിയ മൂവായിരം രൂപയുടെ സ്കോളർഷിപ്പ് അൻപത് കുട്ടികൾക്കും എൽ.എസ്.എസ്, യു.എസ് എസ്, എൻ.എം.എം.എസ് ലഭിച്ച മുപ്പത്തി ഒൻപത് കുട്ടികൾക്ക് പൂർവ വിദ്യാർത്ഥി ഷുക്കൂർ തനിമ ലക്സ് മോർ കൺവെൻഷൻ സെന്റർ അത്തോളിയുടെ പേരിൽ ഏർപ്പെടുത്തിയ ഉപ ഹാരങ്ങളും വിതരണം നടത്തി.
Share news