തിരുവങ്ങൂർ ഹൈസ്ക്കൂൾ എസ് എസ് എൽ സി ബാച്ച് 1970 വിഷുക്കണി കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ ഹൈസ്ക്കൂൾ എസ് എസ് എൽ സി ബാച്ച് 1970 വിഷുക്കണി കുടുംബ സംഗമം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥിയും തിരുവങ്ങൂർ ഹൈസ്ക്കൂൾ മുൻ റിട്ട. ഡെപ്ല്യൂട്ടി എച്ചും ആയ കെ രാജൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

ബാലകൃഷ്ണൻ പൊറോളി, എം കെ ഗോപാലൻ, പി പി അബ്ദുള്ള എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സഹപാഠികളുടെ ഓർമ്മ പുതുക്കൽ, കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ ഏറെ ആകർഷകമായി. കോഡിനേറ്റർ വി രാമപ്രസാദ് സ്വാഗതവും പി കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

