തിരുവങ്ങൂർ ഹരിതം റസിഡൻ്റ്സ് അസോസിയേഷൻ ഏഴാം വാർഷികാഘോഷം “ഹൃദ്യം 25 ” ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: തിരുവങ്ങൂർ ഹരിതം റസിഡൻ്റ്സ് അസോസിയേഷൻ ഏഴാം വാർഷികാഘോഷം “ഹൃദ്യം 25 ” പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വിജയൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ജയപ്രകാശ് കുളൂർ റിപ്പോർട്ട് അവതരിപ്പിച്ചു. വി. വി. ഉണ്ണി മാധവൻ, കെ. പ്രസന്ന ടീച്ചർ, കെ. രഘുനാഥ്, ശശി കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.

ചെയർമാൻ കെ. ടി രാഘവൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികൾക്കുള്ള ഉപഹാരം ശ്രീജിത്ത് വിയ്യൂർ സമ്മാനിച്ചു. ഇന്ദ്രജാല പ്രകടനവും നൃത്തനൃത്യങ്ങളും കോമഡി ഷോയും ഗാനമേളയും ഉണ്ടായിരുന്നു.
