KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കാറിൽ കഴുത്തറുത്ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കാറിൽ കഴുത്തറുത്ത നിലയിൽ. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിലാണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചത്. തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മഹീന്ദ്ര എസ്യുവി കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം.

രാത്രി 12 മണിയോടെയാണ് സംഭവം. വഴിയരികിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. ഇൻഡിക്കേറ്റർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ പൊലീസ് കാറിനു സമീപമെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാതായതായും റിപ്പോർട്ടുണ്ട്. തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റ് നടത്തുകയാണ് ദീപു. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകണെന്നാണ് നി​ഗമനം.

Share news