KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂരിൽ പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയൽവാസികൾ പിടിയിൽ. അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ചിന്ത്രനെല്ലൂർ സ്വദേശികളായ സജീവ്, സഹോദരൻ രാജീവ്, ലാലു എന്നിവരെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.

അയൽവാസികളായ ലാലുവിൻറെയും സജീവിൻറെയും കുടുംബങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമാണ് പരസ്പരം വീട് കയറി ആക്രമിക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കോടതിയിൽ കേസും നടക്കുന്നുണ്ട്. അതിനിടെയാണ് സജീവും സഹോദരൻ രാജീവും ചേർന്ന് ലാലുവിൻറെ വീട് ആക്രമിക്കുന്നത്. വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ചെയ്തു.

 

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇതിൻറെ വൈരാഗ്യത്തിലാണ് അടുത്ത ദിവസം പുലർച്ച ലാലു സജീവിൻറെ വീട് ആക്രമിക്കുന്നത്. മാരകായുധങ്ങളുമായി എത്തിയ ലാലു സജീവിനെയും ആക്രമിച്ചു. തുടർന്നാണ് ഇരു വിഭാഗങ്ങളും കിളിമാനൂർ പൊലീസിന് പരാതി നൽകിയത്. പിന്നാലെ പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisements
Share news