തിരുവനന്തപുരം ആൽമരം കടപുഴകി വാഹനത്തിന് മുകളിൽ വീണ് പരുക്കേറ്റ സ്ത്രീ മരിച്ചു

തിരുവനന്തപുരം വഴയില, ആറാം കല്ലിൽ ആൽമരം കടപുഴകി വാഹനത്തിന് മുകളിൽ വീണ് പരുക്കേറ്റ സ്ത്രീ മരിച്ചു. പരപ്പാറ സ്വദേശിനി മോളിയാണ് മരിച്ചത്. വാഹനം നിർത്തിയതിനുശേഷം ഒപ്പമുണ്ടായിരുന്ന ആൾ കടയിൽ സാധനം വാങ്ങാൻ ഇറങ്ങി തിരിച്ചുവന്നപ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. മോളിയും കാറിൽതന്നെയായിരുന്നു. കാര്‍ വെട്ടിപൊളിച്ചാണ് മോളിയെ പുറത്തിറക്കിയത്.

തിരികെ എത്തി കാറിൽ കയറിയ ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരുക്കുണ്ട്. മരം മുറിച്ചുമാറ്റി കാറിനുള്ളിൽ നിന്ന് പരുക്കുകളോടെ മോളിയെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

