അഞ്ചു പവനോളം വരുന്ന തിരുവാഭരണം മോഷ്‌ടിച്ചു; പൂജാരി അറസ്റ്റിൽ

തിരൂർ: തിരുന്നാവായ മങ്കുഴിക്കാവ് ദേവീ ക്ഷേത്രത്തിൽനിന്നും അഞ്ചു പവനോളം വരുന്ന തിരുവാഭരണം മോഷ്‌ടിച്ച പൂജാരി അറസ്റ്റിൽ. ക്ഷേത്രത്തിലെ മുൻ ജീവനക്കാരനും പാലക്കാട് നെന്മാറ സ്വദേശിയുമായ മനക്കൽ ധനേഷി (32) നെയാണ് തിരൂർ ഇൻസ്പെക്ടർ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ജോലിക്കുവന്ന ഇയാൾ അഞ്ചു പവനോളം വരുന്ന ആഭരണം കൈക്കലാക്കി അതേ മാതൃകയിൽ മുക്കുപണ്ടം തയ്യാറാക്കി തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാ ആഘോഷവുമായി ബന്ധപ്പെട്ട് തിരുവാഭരണം പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ വിവരം അറിയുന്നത്.

തുടർന്ന് പൊലീസിൽ പരാതി നൽകി. എസ്ഐമാരായ ഷിജോ സി തങ്കച്ചൻ, പ്രതീഷ് കുമാർ, സിപിഒമാരായ അരുൺ, സതീഷ് കുമാർ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

