ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം കൊടിയേറി

ഉള്ള്യേരി: ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത തിറമഹോത്സവം മാർച്ച് 28, 29 തിയ്യതികളിൽ നടക്കും. മാർച്ച് 22ന് കാലത്ത് 6 മണിക്ക് ഗണപതി ഹോമം, കുട്ടപ്രാർത്ഥന, എന്നിവ നടന്നു. 23-ന് ക്ഷേതം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവിലിൻ്റെ കാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നു.

മാർച്ച് 28ന് കാലത്ത് ഗണപതി ഹോമം. 6.30ന് വാൾ എഴുന്നള്ളിപ്പ്, ഇളനീർക്കുല വരവ്, ഉച്ചപൂജ, വൈകുന്നേരം കലശം പനിച്ചി പറമ്പത്ത്, ദീപാരാധന, കരിക്കലശം

മാർച്ച് 29ന് ഉഷ പൂജ, ഇളംനീർക്കുല വരവ്. വാദ്യമേങ്ങളോടു കുടി നടുവണ്ണൂരിൽ നിന്നും ഉള്ള ആഘോഷ വരവ്. ഉച്ചക്ക് പ്രസാദ ഊട്ട്. വൈകീട്ട് 4 മണിക്ക് ഭഗവതി വെള്ളാട്ട് സസ്യക്ക് ദീപാരാധന. പനിച്ചി പറമ്പത്ത് നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത്. ഭഗവതി തിറ, നാഗകാളി തിറ, ഗുളികൻ തിറ, രാത്രി 10.30 ന് കോഴിക്കോട് വായ്പാട്ട് നാട്യസംഘം അവതിപ്പിക്കുന്ന വാമൊഴിയാട്ടം. നാടൻ പാട്ടും കലാരുപങ്ങളും. പുലർച്ച 2 മണിക്ക് കുട്ടി ചാത്തൻ തിറ, കരിയാത്തൻ തിറ, പുലി തിറ, ഗുരുദേവൻ തിറ, കാളി തിറയാടുകൂടി ക്ഷേത്ര മഹോത്സവത്തിൻ്റെ കൊടിയിറങ്ങും.
