KOYILANDY DIARY.COM

The Perfect News Portal

തിക്കോടി ടൗൺ റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചിടും

തിക്കോടി: അടിയന്തര അറ്റകുറ്റ പണികൾക്കായി തിക്കോടി ടൗൺ റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചിടുമെന്ന് കൊയിലാണ്ടി സീനിയർ സെക്ഷൻ എൻജിനീയറിങ് ഓഫീസിൽ നിന്നും അറിയിച്ചു. ബുധനാഴ്ച രാവിലെ 8:00 മുതൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെയാണ് ഗേറ്റ് അടച്ചിടുക.
തിക്കോടി ടൗണിൽ നിന്ന് കോടിക്കൽ ഭാഗത്തേക്ക് പോകുന്ന ഗേറ്റ് നമ്പർ 209 ആണ് അടച്ചിടുന്നത്. ബീച്ച് ഭാഗത്തേക്ക് പോകേണ്ടവർക്ക് പഞ്ചായത്ത് ബസാറിൽ നിന്നും, കല്ലകത്ത് റോഡ് വഴി കോടിക്കലിലേക്ക് പോകാം.
Share news