തിക്കോടി റെയിൽവെ ഗേറ്റ് കീപ്പറെ ബൈക്കിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി
തിക്കോടി റെയിൽവെ ഗേറ്റ് കീപ്പറെ ബൈക്കിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി. അയനിക്കാട് സ്വദേശി ധനീഷിനെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്. തിക്കോടി റെയിൽവെ സ്റ്റേഷന് സമീപമുള്ള റെയിൽവെ ഗേറ്റിൽ വൈകീട്ട് 4 മണിയോടുകൂടിയാണ് സംഭവം.

KL 56 w 6748 നമ്പർ സ്കൂട്ടറിൽ വന്ന തിക്കോടി സ്വദേശികളായ രജീഷ്, ശ്രീരാഗ് എന്നിവർ ചേർന്ന് ധനീഷിനെ കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മദ്യലഹരിയിൽ റെയിൽവെ ഗേറ്റിൽ നിർത്തിയിട്ട സ്കൂട്ടർ എടുത്തു മാറ്റാൻ പറഞ്ഞതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് അറിയുന്നു. പരിക്ക് പറ്റിയ ധനീഷിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമിയായ രജീഷിനെ സ്ഥലത്ത് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




