KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് 25 പവന്‍ സ്വര്‍ണം മോഷ്ടിച്ച കള്ളന്‍ പിടിയില്‍

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. മല്ലിശേറി താഴം മധുവിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണം മോഷണം പോയ കേസിലാണ് ഇയാളെ പിടികൂടിയത്.

ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി രാത്രി പത്തുമണിയോടെയാണ് പ്രതി മോഷണം നടത്തിയത്. ആശുപത്രി ആവശ്യത്തിനായി പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം തിരിച്ചറിഞ്ഞത്.

Share news