കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: എൻ ആർ ഇ ജി യൂണിയൻ മുൻസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രനയത്തിനെതിരെ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. CITU നേതാവ് പി. സത്യൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ സിക്രട്ടറി കെ ടി സിജേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ കെ ഭാസ്കരൻ, ഷീന ഗോകുൽ, റീന എന്നിവർ സംസാരിച്ചു. പി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.
