KOYILANDY DIARY.COM

The Perfect News Portal

ഓർമത്തണലിൽ അവർ വീണ്ടും ഒത്തുകൂടി

കൊയിലാണ്ടി: കാൽ നൂറ്റാണ്ട് മുൻപ് കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ മുറ്റത്ത് ഓടിച്ചാടി നടന്നവർ തങ്ങളുടെ പഴയ വിദ്യാലയത്തിൽ അക്ഷര വെളിച്ചം പകർന്ന ഗുരുനാഥൻമാർക്കൊപ്പം വീണ്ടും ഒത്തുകൂടി. സ്കൂളിലെ ക്ലാസ്മേറ്റ്സ് 2025 പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പ് സംഘടിപ്പിച്ച ഓർമത്തണൽ പരിപാടിയിലൂടെയാണ് ഈ പുനഃസമാഗമം നടന്നത്. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ ആർ.സി. ബിജു ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ എം.ടി. വിലാസിനി ആദ്ധ്യക്ഷ്യം വഹിച്ചു. 
.
.
എൻ.കെ. രാമൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. രേഷ്മ, യൂസഫ് കോറോത്ത്, എം.എം. ചന്ദ്രൻ, പി. വിനോദ്,പി.വി. രാജു, രാമചന്ദ്രൻ നീലാംബരി, എൻ. ബഷീർ, എൻ. മോളി, പി.എ. പ്രേമചന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് സത്താർ, മുൻ പി.ടി.എ. പ്രസിഡണ്ട് അമേത്ത് കുഞ്ഞമ്മദ് , വി. രാധാകൃഷ്ണൻ, സി. ബാലകൃഷ്ണൻ, വി. ഗോപാലകൃഷ്ണൻ, കെ.പി. ചന്ദ്രൻ, ലത കാരാടി, അനിൽ പാലക്കാട്, കെ. ഷൈനി, എൻ. കുഞ്ഞിരാമൻ, പി.എം. സുരേഷ്. ജെറീഷ്, ബി. സിറാജുദീൻ, കെ.വി.രമേഷ് . സിറാജ്  സംസാരിച്ചു.. അധ്യാപകർ ഹാജർ വിളിച്ചും കുട്ടികൾ പഴയ പ്രാർത്ഥനാ ഗീതം ആലപിച്ചും ഓർമത്തണൽ ശ്രദ്ധേയമാക്കി.
Share news