എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ല; ഇ പി ജയരാജൻ

തിരുവനന്തപുരം: എം ടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും എംടി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇ പി ജയരാജൻ. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. നേതൃപൂജ ഏറ്റവും അധികം എതിർക്കുന്നത് സിപിഐഎം ആണ്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇടതുപക്ഷ വിരോധികളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. ആത്മവിശ്വാസത്തോടെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുകയാണ് ഇടതുപക്ഷമെന്നും ഇപി ജയരാജൻ പറഞ്ഞു
