KOYILANDY DIARY.COM

The Perfect News Portal

ഏകദിന ക്രിക്കറ്റില്‍ കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല; ഗൗതം ഗംഭീര്‍

ഏകദിന ക്രിക്കറ്റില്‍ കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല. ഏകദിന ലോകകപ്പിൽ വിരാട് കോലിയുടെ പ്രകടനത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍. കോലി ചേസ് മാസ്റ്ററാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിംഗിലൂടെ എതിരാാളകള്‍ക്ക് രോഹിത് ശര്‍മ നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഫിനിഷിംഗില്‍ ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്നും ടോപ് ഓര്‍ഡര്‍ ബാറ്റര്‍ക്കും ഫിനിഷറാവാമെന്നും അഞ്ചാമതോ ഏഴാമതോ ഇറങ്ങി കളി ഫിനിഷ് ചെയ്യുന്ന ആള്‍ മാത്രമല്ല ഫിനിഷറെന്നും ഗംഭീര്‍ വ്യക്തമാക്കി. ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ അഞ്ചാം ജയം നേടിയപ്പോള്‍ ബാറ്റു കൊണ്ട് അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു. 95 റണ്‍സെടുത്ത് ടീമിനെ വിജയത്തിനരികെ എത്തിച്ചശേഷമാണ് വിജയസിക്‌സിനായുള്ള ശ്രമത്തില്‍ കോലി വീണത്.

 

Share news