കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകളുമായി തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയതായി സൂചന
കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റുകളുമായി തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയതായി സൂചന. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. അയ്യൻക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിർത്തിയിലാണ് ഏറ്റുമുട്ടൽ.

മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട് എഎൻഎഫ് സംഘത്തിൻറെ തെരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. കരിക്കോട്ടക്കരി- ഉരുപ്പുംകുറ്റി പാത പൊലീസ് അടച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.

വയനാട്ടിലെ പേര്യയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൻറെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നുള്ള ഭാഗത്താണ് അന്ന് വെടിവയ്പ് ഉണ്ടായത്. അന്ന് രണ്ടു പേര്‍ പിടിയിലായിരുന്നു.

