KOYILANDY DIARY.COM

The Perfect News Portal

49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്, കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ വന്നശേഷം; മന്ത്രി വീണാ ജോർജ്

49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി വീണാ ജോർജ്. കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് മന്ത്രി പറഞ്ഞു. നിമയസഭയിൽ ചോദ്യോത്തര വേളയിലാണ് മറുപടി. സംസ്ഥാനത്ത് അവയവദാനത്തിന് പ്രത്യേക രജിസ്റ്റർ ഉണ്ട്. കേസോട്ടോ സമയബന്ധിതമായി ഓഡിറ്റും നടത്താറുണ്ട്.

മരണാനന്തര അവയവദാനം നിരുത്സാഹപ്പെടുത്തുന്ന സാഹചര്യമുണ്ട്. അവയവദാനത്തിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് മരണാനന്തര അവയവദാനം നടക്കുന്നത്. ശക്തമായ നിയമപരമായ നിരീക്ഷണവും ഈ മേഖലയിൽ കേസോട്ടോ മുഖേന നടത്തുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് പ്രത്യേക ചട്ടങ്ങൾ നിലവിലുണ്ട്. മുഴുവൻ നടപടികളും വിഡിയോ റെക്കോർഡിങ് ചെയ്യും.

 

മരണാനന്തര അവയവദാനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് ഒരു കമ്മിറ്റിയാണ്. പ്രത്യേക മാനദണ്ഡം അനുസരിച്ചാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്. ഓരോ ആശുപത്രിയിലും നടക്കുന്ന അവയവദാനത്തിന്റെ കണക്ക് അപ്പോൾ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. അവയവദാനത്തിൽ ഔദ്യോഗികമായി ഒരു പരാതി കേസോട്ടോയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. മനുഷ്യ കടത്തിൽ പൊലീസ് തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news